Habeas Corpus ഹൈക്കോടതി മുതൽ മതിയോ

തന്റെ മൗലികാവകാശം ഉറപ്പാക്കാൻ ഒരു പൗരന് ഉപയോഗപ്പെടുത്താവുന്ന Habeas Corpus എന്ന റിട്ട് അധികാരം ഇന്ത്യൻ ഭരണഘടനാ പ്രകാരം സുപ്രീം കോടതിയിലും ഹൈകോടതികളിലും നിക്ഷിപ്തമാണ്. എന്നാൽ ഇത്ര സുപ്രധാനമായതും വളരെ അധികം ഉപയോഗപ്പെടുത്തുന്നതുമായ ഈ പ്രത്യേക അധികാരം ജനാധിപത്യ ഇന്ത്യയിലെ സാധാരണക്കാരന് പോലും പ്രാപ്യമാക്കാനായി ജില്ലാ കോടതികളിലും ലഭ്യമാക്കണം എന്ന് വാദിക്കുന്നു.