Habeas Corpus ഹൈക്കോടതി മുതൽ മതിയോ
ഒരാളെ ആരെങ്കിലും (അത് പൊലീസോ, ഭരണകൂടമോ ആവാം ) അന്യായമായി തടങ്കലിൽ വെച്ചിരിക്കുമ്പോൾ ആണ് Habeus Corpus ഹർജി കോടതിയിൽ കൊടുക്കുന്നത്. അങ്ങനെ വരുമ്പോൾ കോടതി അന്യായമായി തടങ്കലിൽ ആക്കി എന്ന് പറയപ്പെടുന്ന ആളെ കോടതിയുടെ മുന്നിൽ കൊണ്ട് വരാൻ ആവശ്യപ്പെടും. ആ ആൾ വന്നതിനു ശേഷം സ്വന്തം ഇഷ്ടപ്രകാരം ആണോ അല്ലയോ അയാൾ മാറി നിന്നത് എന്ന് മനസിലാക്കി തീരുമാനം എടുക്കുന്നതാണ്. Habeus Corpus അങ്ങനെ ഒരുവന്റെ വ്യക്തി സ്വാതന്ത്ര്യത്തിനും, നിയമവിരുദ്ധമായ തടങ്കലിൽ വയ്ക്കലിന് എതിരേയുമുള്ള ശക്തമായ സംരക്ഷണം ആണ് നൽകുന്നത്.
നിർഭാഗ്യമോ അല്ലെങ്കിൽ നമ്മുടെ നിയമ സംവിധാനത്തിന്റെ വികലമായ രൂപീകരണമോ കാരണം Habeus Corpus ഹൈ കോടതികളിൽ മാത്രമേ നൽകാൻ കഴിയുകയുള്ളു. എന്ത് കൊണ്ടെന്നു ചോദിക്കരുത്. ന്യായീകരിച്ച മെഴുകും ഈ വ്യവസ്ഥയുടെ സാമന്തന്മാർ.